ലഖ്നൗ: മധ്യവയസ്കന്റെ അഞ്ചാം വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരനാണ് അഞ്ചാം വിവാഹത്തിന് ഒരുങ്ങിയത്.
മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ചായിരുന്നു അഞ്ചാമത്തെ വിവാഹം. ഇതോടെയാണ് ഭാര്യമാരും ഏഴുമക്കളും വേദിയിലെത്തി വിവാഹം മുടക്കിയത്.
വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹ ചടങ്ങി പുരോഗമിക്കെയാണ് അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തിയത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന് വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്.
Read Also: ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥി; ടയറിനടിയില്‍ നിന്നും അത്ഭുതരക്ഷ
വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ വരനെ കണക്കിന് പെരുമാറി. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോത്ത്വാലി പോലീസ് ഇന്‍സ്പെക്ടര്‍ തേജ് പ്രകാശ് സിങ് പറഞ്ഞു.
അച്ഛന് തങ്ങള്‍ക്ക് ചെലവിനായി പണം നല്‍കാറില്ല. ഇതാണ് വീണ്ടും വിവാഹിതനാകുന്ന വിവരം അറിഞ്ഞതോടെ പ്രതികരിക്കാന്‍ തീരുമാനിച്ചെന്നും മക്കള്‍ പറഞ്ഞു.
Discussion about this post