ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥി; ടയറിനടിയില്‍ നിന്നും അത്ഭുതരക്ഷ

ചെന്നൈ: തിങ്ങിനിറഞ്ഞ ബസില്‍ നിന്ന് റോഡിലേക്കു തെറിച്ചു വീണ വിദ്യാര്‍ഥിയ്ക്ക് അത്ഭുതരക്ഷ. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബസില്‍ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയാണ് യാത്ര. ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാര്‍ഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര. വേഗത്തില്‍ പോകുന്ന ബസില്‍ നിന്ന് പെട്ടെന്ന് ഒരു വിദ്യാര്‍ഥി തെറിച്ച് റോഡിലേക്ക് പതിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ബസിന്റെ പിന്നിലെ ടയറുകളില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.

Read Also: കേരളത്തില്‍ ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍’ വന്നാല്‍ അതിവേഗ വികസനം: കേരളത്തനിമയില്‍ മോഡി കൊച്ചിയില്‍

Exit mobile version