തിരുവനന്തപുരം: നിലവിലുള്ള എടിഎം ഇന്നത്തോടെ അസാധുവാകും. നാളെ മുതല്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് മാത്രമേ ഉപയോഗിക്കാനാകൂ എന്നാണ് ആര്‍ബിഐ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇന്ന് അവസാന ദിവസമായിട്ടും ലക്ഷക്കണക്കിന് ഇടപാടുകാര്‍ ഇനിയും മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇടപാടുകാരുടെ ആശയകുഴപ്പത്തിന് മറുപടി നല്‍കാന്‍ ബാങ്കുകള്‍ക്കും കഴിയുന്നില്ല എന്ന പരാതിയും ഉയരുന്നു. 2015ല്‍ ആര്‍ബിഐ നല്‍കിയ നിര്‍ദേശം സമയബന്ധിതമായി ബാങ്കുകള്‍ നടപ്പാക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായത്.
ഇടപാടുകാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് റിസര്‍വ് ബാങ്ക് മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇടപാടുകാരില്‍ പലര്‍ക്കും ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമല്ല. അവസാന ദിവസം ഇന്നാണെങ്കിലും ചിലര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലൊന്നും പഴയ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
മിക്ക ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും നല്‍കിയിരിക്കുന്നത് മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകളാണ്. ഇവ മാറിനല്‍കിയിട്ടില്ല. ഈ കാര്‍ഡുകളെല്ലാം ഒറ്റയടിക്ക് ഉപയോഗശൂന്യമാക്കിയാല്‍ ജനം വലയും. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കും ആശയക്കുഴപ്പമുണ്ട്.
അതേസമയം നിവില്‍ കാര്‍ഡ് മാറ്റാത്തവര്‍ക്ക് ഇനി എന്ത് മാര്‍നിര്‍ദേശം നല്‍കുമെന്ന് ബാങ്ക് ജീവനക്കാര്‍ക്കും അറിയില്ല, റിസര്‍വ് ബാങ്ക് അതിനുള്ള മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം ആര്‍ബിഐയുടെ ശ്രദ്ധയില്‍ പെടുത്തി സമരപരിധി നീട്ടിവാങ്ങുകയാണ് ബാങ്കുകള്‍ക്ക് മുന്നിലുള്ള പരിഹാരമാര്‍ഗം.