റാഞ്ചി: പ്രണയം പറഞ്ഞ് പുറകെ നടന്നിട്ടും നിരസിക്കപ്പെട്ടതിന്റെ പേരിൽ, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവിന്റെ പോലീസ് കസ്റ്റഡിയിലെ ചിരി ലോകത്തിന് തന്നെ ഞെട്ടലാകുന്നു. യുവാവ് തീവെച്ച് പൊള്ളലേൽപ്പിച്ച പത്തൊൻപതുകാരി ചികിത്സയിലിരിക്കെയാണു മരിച്ചത്.
പിന്നീട് പോലീസ് പിടികൂടിയ പ്രതി നിറഞ്ഞ ചിരിയോടെ ജീപ്പിൽ കയറി പോകുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണു പ്രതിയുടെ ചിരിയും ചർച്ചയാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണം.
90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കേസിൽ ഷാറുഖ് എന്ന യുവാവാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്ത് ഇയാൾ ജനൽ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
See the shameless #Smile of Shahrukh. He has no regrets after burning a Hindu girl to de@th, even after being arrested. #JusticeForAnkita pic.twitter.com/LQ1rJAMOy9
— Akhilesh Kant Jha (@AkhileshKant) August 28, 2022
പ്രതി സൗഹൃദം സ്ഥാപിക്കാനായി നിരന്തരം ശ്രമിച്ചിരുന്നെന്നും എന്നാൽ താൻ നിരസിക്കുകയായിരുന്നു എന്നും പെൺകുട്ടി പോലീസിന് മരണമൊഴി നൽകി. പത്തു ദിവസം മുൻപ് ഇയാൾ പെൺകുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
പെൺകുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങൾ സംസാരിക്കാമെന്നു പിതാവ് പെൺകുട്ടിക്ക് ഉറപ്പുനൽകി. ഇതിനുശേഷം എല്ലാവരും ഉറങ്ങാൻ പോവുകയായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ തീ കൊളുത്തിയത്. ഞെട്ടിയുണർന്ന പെൺകുട്ടി ഉറക്കെ നിലവിളിച്ച് പിതാവിന്റെ മുറിയിലേക്ക് ഓടിയ പെൺകുട്ടിയെ മാതാപിതാക്കളാണ് തീയണച്ച് ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post