ന്യൂഡല്‍ഹി: രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രക്കെതിരെയും ബഹിഷ്കരണ ക്യാമ്പയിന്. രണ്‍ബീര്‍ ബീഫ് കഴിയ്ക്കുമെന്നത് ഉയര്‍ത്തികാട്ടിയാണ് ചിത്രത്തിനെതിരെ ക്യാമ്പയിന് നടക്കുന്നത്.
Shiva of #Brahmastra in real life.#BoycottBrahmastra pic.twitter.com/JR1w6zzav7
— Kreately.in (@KreatelyMedia) August 28, 2022
11 വര്‍ഷം മുമ്പുള്ള ഒരു ടിവി പരിപാടിക്കിടെയാണ് രണ്‍ബീര്‍ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് പറയുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും താന്‍ ബീഫിന്റെ ആരാധകനാണെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് ബ്രഹ്മാസ്ത്രക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിന് നടക്കുന്നത്.
#BoycottBrahmastra
Alia have British citizenship, so why we watch British actor movies? pic.twitter.com/z4mWIwCMAF— Rajdeep Singh Sikarwar (@Rajdeep18689802) August 28, 2022
ബോളിവുഡ് സിനിമകള്‍ക്കെതിരായ ബഹിഷ്കരണ ക്യാമ്പയിന് ഇപ്പോള്‍ നിത്യ സംഭവമാകുകയാണ്. വിജയ് ദേവരകൊണ്ട നായകനായ ലൈഗര്‍, ആമിര്‍ ഖാന് നായകനായ ലാല്‍ സിങ് ഛദ്ദ, സല്മാന് ഖാന് നായകനായ ടൈഗര്‍ 3 എന്നീ ചിത്രങ്ങള്‍ക്കെതിരെയും നേരത്തെ ബോയ്കോട്ട് ക്യാമ്പയിന് നടന്നിരുന്നു.
Boycott bollywood #BoycottBrahmastra pic.twitter.com/GIyXeR04wX
— sunil Chauhan (@sunilchauhan220) August 27, 2022
Discussion about this post