ഭോപ്പാല്‍: കിലോയ്ക്ക് വെറും 50 പൈസയായി വില താഴ്ന്നതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഉള്‍പ്പടെ വില കഴിഞ്ഞ ഒരാഴ്ച്ചയായി മധ്യപ്രദേശില്‍ കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍.
വില കുറഞ്ഞതോടെ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നദികളില്‍ ഒഴുക്കുകയും വിളകള്‍ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍ക്കണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പോലെ കര്‍ഷകോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അഗ്രികള്‍ച്ചര്‍ ഇകണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദര്‍ ശര്‍മ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദന ചെലവും ഉല്‍പ്പന്നങ്ങളുടെ വിലയും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചെങ്കിലും പിന്നീട് നിശ്ചലമായി. 2017 ല്‍ കര്‍ഷകര്‍ താങ്ങുവിലക്കായി പ്രക്ഷോഭം നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്ന് വിവിധ പ്രക്ഷോഭങ്ങളിലായി ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നും ഇതിന് പരിഹാരമുണ്ടായിട്ടില്ല.
Discussion about this post