പെൺകുട്ടി ജനിക്കുന്നത് ദോഷമാണെന്നും ബാധ്യതയാണെന്നും കരുതി പെൺശിശുഹത്യയ്ക്ക് പിന്നാലെ ഒരുകൂട്ടർ പോകുമ്പോൾ ജനിച്ച മകൾ ഭാഗ്യമാണെന്ന് കരുതുന്ന മറ്റ് ചിലരും നമ്മുടെ രാജ്യത്തുണ്ട്. അതിന് തെളിവാവുകയാണ് മനസ് നിറയ്ക്കുന്ന ഒരു വീഡിയോ.
സച്ചിയുടെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു;പൃഥ്വിരാജ് ചിത്രം”വിലായത്ത് ബുദ്ധ”യ്ക്ക് തുടക്കം
ഐ,എ.എസ് ഓഫീസർ സഞ്ജയ് കുമാർ ആണ് മാതാപിതാക്കളും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദമ്പതികൾ അവരുടെ മകളുടെ കാൽപ്പാടുകൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പായി വീട്ടിൽ സൂക്ഷിക്കാൻ എടുക്കുന്നതാണ് വീഡിയോ. പാല് കൊണ്ട് മകളുടെ കാല് കഴുകി കുടിക്കുന്നതും വീഡിയോയിൽ കാണാം.
भावुक पल..
विदाई से पूर्व बेटी के पद-चिन्हों को घर में संजोकर रखते मां-बाप..💕#HeartTouching
VC : SM pic.twitter.com/kJdF8dj4e6— Sanjay Kumar, Dy. Collector (@dc_sanjay_jas) August 22, 2022
യുവതിയുടെ പിതാവ് അവളുടെ പാദങ്ങൾ തുടയ്ക്കുകയും ചുവന്ന ചായം നിറച്ച പ്ലേറ്റിൽ കാൽ വെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുടർന്ന് അവളുടെ കാൽപ്പാടുകൾ പതിക്കത്തക്കവിധം വെള്ള നിറത്തിലുള്ള തുണിയിൽ നടന്നു. ഈ പാദങ്ങൾ സൂക്ഷിച്ചുവെയ്ക്കുകയാണ് കുടുംബം. മനസ് നിറയ്ക്കുന്ന ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി.
Discussion about this post