രാജ്യം എത്ര തന്നെ പുരോഗമിച്ചു എന്നു പറഞ്ഞാലും ഇന്നും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലെ ചെലവിനായി തുക കണ്ടെത്താൻ നെട്ടോട്ടമോടുന്നവരെ നമുക്ക് കാണാൻ കഴിയും. അതിനായി പരിശ്രമിക്കുന്ന പ്രചോദനമേകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ കഠിനധ്വാനം ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഫുഡ് വ്ളോഗർ സൗരഭ് പഞ്ച്വാനിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുട്ടുപൊള്ളുന്ന വെയിലിൽ രണ്ടു കുട്ടികളേയും കൊണ്ട് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ഡെലിവറി പാർട്ണറുടെ ഹൃദയസ്പർശിയായ വീഡിയോയാണിത്.
വീഡിയോ പങ്കുവെച്ച് കൊണ്ട് സൗരഭ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്.’ഇത് ദൃശ്യങ്ങൾ എനിക്ക് ഒരുപാട് പ്രചോദനം നൽകുന്നു. ഒരു ദിവസം മുഴുവൻ ചുട്ടുപൊള്ളുന്ന വെയിലിൽ ഈ രണ്ട് കുട്ടികളേയും ഒപ്പമിരുത്തി ഈ സൊമാറ്റൊ ഡെലിവറി പാർട്ണർ ജോലി ചെയ്യുന്നത് നമുക്കൊക്കെ നൽകുന്നത് പ്രതീക്ഷയും പ്രചോദനവുമാണ്. ദൃഢനിശ്ചയമുണ്ടെങ്കിൽ ഈ ലോകത്ത് നമുക്ക് ചെയ്യാൻ സാധിക്കാത്തത് ഒന്നും തന്നെയില്ല എന്ന് നാം ഇതിൽ നിന്ന് പഠിക്കണം.’
ചെറിയ മകളെ ബേബി കാരിയർ ബാഗിൽ ഇരുത്തി വണ്ടിയോടിച്ചാണ് ഇയാൾ ഭക്ഷണം ഡെലിവെറി ചെയ്യാനെത്തിയത്. ഒപ്പം മൂത്ത മകനും കൂടെയുണ്ട്. ജോലിയെ കുറിച്ച് യുവതിയോട് സൗരഭ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. മകൾ എപ്പോഴും കൂടെ ഉണ്ടാകുമെന്നും മകൻ എന്നെ ജോലിയിൽ സഹായിക്കുമെന്നും യുവാവ് മറുപടിയായി പറയുന്നുണ്ട്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി. ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.
Discussion about this post