ജീവിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ ഏറെയുണ്ട്. രണ്ട് മക്കളെയും കൊണ്ട ഫുഡ് ഡെലിവറി നടത്തി ഉപജീവനം നടത്തുന്ന യുവാവാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഫുഡ് വ്ളോഗര്‍ സൗരഭ് പഞ്ച്വാനിയാണ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഭക്ഷണം ഡെലിവെറി ചെയ്യുകയാണ് ഡെലിവറി ബോയ്.
‘ഇത് എനിക്ക് ഒരുപാട് പ്രചോദനം നല്‍കുന്നു. ഈ സൊമാറ്റൊ ഡെലിവറി പാര്‍ട്ണര്‍ ഒരു ദിവസം മുഴുവന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ രണ്ട് കുട്ടികളേയും ഒപ്പമിരുത്തിയാണ് ജോലി ചെയ്യുന്നത്. ഒരാള്‍ക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് നാം ഇതില്‍ നിന്ന് പഠിക്കണം.’ വീഡിയോക്കൊപ്പം സൗരഭ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചെറിയ മകളെ ബേബി കാരിയര്‍ ബാഗില്‍ ഇരുത്തി വണ്ടിയോടിച്ചാണ് ഇയാള്‍ ഭക്ഷണം ഡെലിവെറി ചെയ്യാനെത്തിയത്. ഒപ്പം മൂത്ത മകനും കൂടെയുണ്ട്. ജോലിയെ കുറിച്ച് ഇയാളോട് സൗരഭ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. മകളെ എപ്പോഴും കൂടെ കൂട്ടുമെന്നും മകന്‍ ജോലിയില്‍ സഹായിക്കുമെന്നും ഇയാള്‍ മറുപടി നല്‍കുന്നുമുണ്ട്.
പോസ്റ്റ് ചെയ്ത് നിമിഷ നേരത്തിനുള്ളില്‍ വീഡിയോ വൈറലായി. പത്ത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. ഇതിനുതാഴെ കമന്റുമായി സൊമാറ്റോയുമെത്തി. പ്രൈവറ്റ് മെസ്സേജ് ആയി ഓര്‍ഡര്‍ ഡീറ്റെയ്ല്‍സ് അയക്കൂ എന്നും എങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ ഡെലിവെറി പാര്‍ട്ണറെ സഹായിക്കാനാകൂ എന്നുമായിരുന്നു സൊമാറ്റോയുടെ പ്രതികരണം.