ന്യൂഡല്‍ഹി: പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത്
ബിജെപി നേതാവ് രംഗത്ത്. ബിജെപി മുന്‍ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയുടേതാണ് വിവാദ പ്രസ്താവന.
ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ പശുവിനെ കൊന്നതിന് അഞ്ച് പേരെ കൊലപ്പെടുത്തിയെന്നും അഹൂജ പറയുന്നുണ്ട്.
2017ലും 2018ലും ആള്‍ക്കൂട്ട ആക്രമണം നടത്തിയ പെഹ്ലു ഖാന്റെയും, രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ടെണ്ണം എന്നും അദ്ദേഹം പറയുന്നുണ്ട്.
Discussion about this post