ഗാസിയാബാദ്: ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളിൽ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒൻപതും വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതിൽ ഒൻപതുകാരിയെ കൊലപ്പെടുത്തുകയുമായിരുന്നു. ഗാസിയാബാദിലെ മോദിനഗറിൽ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കപിൽ കശ്യപ് എന്ന യുവാവാണ് പിടിയിലായത്.
ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക്
വ്യാഴാഴ്ച വൈകുന്നേരംസ സൈക്കിളിൽ പെൺകുട്ടിയുടെ വീടിനു മുന്നിലെത്തിയ കപിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടികളെ കണ്ടതോടെ, ഐസ്‌ക്രീം വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം വ്യാഴാഴ്ച രാത്രിയോടെ സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് സമീപത്തെ വയലിൽ നിന്നാണ് ഒൻപതുകാരിയുടെ മൃതദേഹം കിട്ടിയത്. പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു