മുംബൈ:പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ച് ഇരുപത്തിയൊന്നുകാരിയായ സുഹൃത്ത്. മുംബൈയിലെ പടിഞ്ഞാറന്‍ വിറാര്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
സംഭവത്തില്‍ യുവതിയടക്കം മൂന്നു പേരെ ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയില്‍ മൊബൈല്‍ നന്നാക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.ഈസമയം ഇവിടെ നില്‍ക്കുകയായിരുന്നു സുഹൃത്തായ ഇരുപത്തിയൊന്നുകാരിയെ കണ്ടുമുട്ടുകയും യുവതി ബാലികയെ കറങ്ങാനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച യുവതി ആണ് സുഹൃത്തുക്കളായ മൂന്ന് പേരെ വിളിച്ചുവരുത്തുകയായിരുന്നു.
നാളെ അവധി ഇല്ല; സ്കൂളുകൾക്ക് പ്രവൃത്തിദിനം
അര്‍ധരാത്രിക്കു ശേഷം ഇവിടെയെത്തിയ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിനു പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചു.പുരുഷന്മാരില് ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം 21കാരി ഇതെല്ലാം വീക്ഷിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ വീടിന് സമീപം കൊണ്ടുവിട്ട ശേഷം പ്രതികള്‍ സ്ഥലംവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. തുടര്‍ന്ന് മാതാവ് വിറാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആദ്യം 21കാരിയെയാണ് പൊലീസ് പിടികൂടിയത്. പ്രതികളായ യുവാക്കളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പച്ചക്കറി വ്യാപാരിയുമാണ്.
യുവാക്കളില്‍ മൂന്നാമനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഐപിസിയിലെ കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post