ജംഷദ്പൂര്‍: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഒന്‍പത് വയസുകാരന്‍ ജുവനൈല്‍ ഹോമില്‍ കസ്റ്റഡിയില്‍. ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയിലുള്ള ബാങ്ക്ബെരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആണ്‍കുട്ടി ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.
ഡിസംബര്‍ 13 നാണ് പെണ്‍കുട്ടിയെ ഒമ്പത് വയസ്സുകാരന്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കി. കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കസ്റ്റഡിയില്‍ വിട്ടതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ റാണി അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലേക് രാജന്‍ പറഞ്ഞു.