വിവാഹം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നായിരിക്കും. ഓർമ്മകളിൽ എന്നും സൂക്ഷിക്കാനുള്ള ദിവസമായി ഇത് മാറ്റാനാണ് എല്ലാവരും ആഗ്രഹിക്കുക. അണിഞ്ഞൊരുങ്ങി എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലായിരിക്കണം വിവാഹ വേദിയിലേക്ക് എത്തേണ്ടത് എന്ന ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.
അത്തരമൊരു വെറൈറ്റി മാസ് എൻട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു നോർത്ത് ഇന്ത്യൻ വധു.ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം.
വൈശാലി ചൗദരി എന്ന സ്ത്രീ അവരുടെ പേഴ്സണൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 12 ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
ഭാരമേറിയ ലഹംഗയ്ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു രാത്രി ബുള്ളറ്റ് ഓടിക്കുന്നുണ്ട്. ഹെവിയായ ലെഹങ്ക ധരിച്ച വധു സ്റ്റൈലായി ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോ. ആളുകൾ രണ്ടും കൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്.
Discussion about this post