കാൻസർ രോഗം ബാധിച്ചതോടെ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതാതെ പോരാട്ടത്തിലൂടെ രോഗത്തെ മറികടക്കുകയും ജീവിതത്തിൽ പുതിയ ദിശ കണ്ടെത്തികയും ചെയ്ത യുവതിയെ കുറിച്ച് ഭർത്താവ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ലിങ്ക്ഡ്ഇൻലൂടെയാണ് ഭർത്താവ് തന്റെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ തുറന്നെഴുതിയിരിക്കുന്നത്.
ഭാര്യ സഹ്റയെ കുറിച്ച് ഭർത്താവ് ബാബർ ഷെയ്ഖാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ പോസ്റ്റ് ക്യാൻസറിനെ കുറിച്ച് മാത്രമല്ല. ആരോഗ്യ പ്രശ്‌നങ്ങളിൽ പോരാടുന്നവരെ ഉൾക്കൊള്ളാൻ അനുകമ്പയുള്ള സംവിധാനങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചുമാണെന്ന് ബാബർ പറയുന്നു. സഹ്റയ്ക്ക് ഒരു മുഴുവൻ സമയ ജോലിയും വളർന്നുവരുന്ന ഒരു ബിസിനസ്സും ഉണ്ടായിരുന്നു, ഞാൻ ഒരു പുതിയ ജോലിയിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയാണ് ഞങ്ങൾ കൊടുങ്കാറ്റിന്റെ കണ്ണിൽ അകപ്പെട്ടതെന്നാണ് രോഗാവസ്ഥയെ കുറിച്ച് ബാബർ ഷെയ്ഖ് പറയുന്നത്.
തന്റെ ശ്രമങ്ങളൊന്നും ഉപേക്ഷിക്കാതെ തന്നെ സഹ്‌റ പോരാടിയതിനെ കുറിച്ചും അദ്ദേഹം എടുത്തുപറയുന്നുണ്ട്. ‘ഇവിടെയുള്ള പാഠം ഇതാണ്; അവളുടെ ജീവിതത്തെ മാറ്റാൻ അവൾ അവളുടെ യാഥാർത്ഥ്യത്തെ അനുവദിച്ചില്ല. അവൾ അവളുടെ ജോലി നിലനിർത്തുകയാണ് ചെയ്തത്. ആദ്യം അവധി എടുത്തിട്ടും പിന്നീട് എല്ലായ്പ്പോഴും ചെയ്യുന്ന രീതിയിൽ ബ്രാൻഡുകൾക്ക് മൂല്യം കൂട്ടിയും പ്രവർത്തിച്ചു.
സഹ്‌റ ചീസ് കേക്ക് ബിസിനസ്സ് മനിഫോൾഡ് വളർത്തി. ഈ കാലത്ത് സഹ്‌റയുടെ സോഷ്യൽ മീഡിയ സാന്നിധ്യം 4 മടങ്ങായാണ് വർദ്ധിച്ചത്. പിന്നീട് കച്ചവടം എല്ലാത്തിനേയും മറികടന്നുപോയി. അവൾ ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുത്തു. അത് ഒരു പ്രതീകമായിത്തീർന്നു. ഇതെല്ലാം അവളുടെ അസുഖത്തിന്റെ പരിമിതിയിൽ നിന്നു തന്നെയാണ് സംഭവിച്ചത്. ആരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, ഉണ്ടായിരുന്നെങ്കിൽ, ക്ഷമയോടെ പോരാടണമെന്നാണ് അവരോട് പറയാനുള്ളത്.’
രോഗബാധിതനായ ഒരു വ്യക്തിക്ക് പ്രവർത്തനക്ഷമത കുറവായിരിക്കാം, അത് സാധ്യമാക്കിയത് പിന്തുണയാണ്. ‘മറ്റൊരു പാഠം തന്നെയാണ് പിന്തുണ. ഞങ്ങളുടെ കുടുംബം സുഹൃത്തുക്കൾ ജോലിസ്ഥലത്തുള്ള ഞങ്ങളുടെ ടീമുകൾ, അടുപ്പമുള്ളവരിൽ നിന്നും ഞങ്ങൾക്ക് പരിചിതമല്ലാത്ത ആളുകളിൽ നിന്നു പോലും ഞങ്ങൾ വളരെയേറെ അനുകമ്പയും പിന്തുണയുമറിഞ്ഞു. ഈ ലോകത്ത് വളരെയധികം നന്മകൾ ഉണ്ടെന്നുള്ള ഒരു വിനീതമായ ഓർമ്മപ്പെടുത്തലായിരുന്നു അത്.’- ബാബർ പറയുന്നു.
‘തീർച്ചയായും ലോകത്ത് നന്മയുണ്ട്. നിങ്ങളും സഹ്റയും ഈ പ്രതിസന്ധിയിലുടനീളം ശക്തരായതിൽ സന്തോഷമുണ്ട്. ഒരു രോഗം ഭേദമാക്കുന്നതിൽ മാനസിക ശക്തി ഒരു വലിയ ഘടകമാണെന്ന് ഞാൻ തന്നെ അനുഭവിച്ചിട്ടുണ്ട്. നിങ്ങൾ ഇതൊക്കെ എപ്പോഴും കേൾക്കുന്നതായിരിക്കാം, എന്നാൽ നിങ്ങൾ ശക്തരായിരിക്കാൻ ആവശ്യപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നതുവരെ അത് എത്രത്തോളം ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. നിങ്ങൾക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു!’
Discussion about this post