ചെന്നൈ: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയ്‌ക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇദ്ദേഹം സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയത്.
അതേസമയം, പരാതി പറഞ്ഞപ്പോള്‍ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നല്‍കുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയന്‍ വിത്ത് കോണ്‍ ഫ്രൈഡ് റൈസ് ആണ് കൊ സേഷ’ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍, ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ‘ജീവിതത്തിലുടനീളം ഞാന്‍ വെജിറ്റേറിയനായിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവര്‍ എന്റെ മൂല്യങ്ങളെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നത്.
സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതില്‍ ഞാന്‍ നിയമ നടപടിയെടുക്കും.”- കൊ സേഷ ട്വീറ്റ് ചെയ്തു.
Found pieces of chicken meat in the “Gobi Manchurian with Corn Fried Rice” that i ordered on @Swiggy from the @tbc_india. What’s worse was Swiggy customer care offered me a compensation of Rs. 70 (!!!) for “offending my religious sentiments”. 1/2 pic.twitter.com/4slmyooYWq
— Ko Sesha (@KoSesha) August 17, 2022