36-ാം വയസിൽ ഹൃദയാഘാതം; ലോകത്തോട് വിടപറഞ്ഞ് സിനിമാ നിരൂപകൻ കൗശിക്, ഹൃദയഭേദകമെന്ന് ദുൽഖർ, മിസ് ചെയ്യുമെന്ന് വിജയ് ദേവരക്കൊണ്ട

Kaushik LM | Bignewslive

ചെന്നൈ: സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽഎം അന്തരിച്ചു. 36-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോഗം. ഗലാട്ട ചാനലിലെ അവതാരകനായി പ്രവർത്തിച്ചുവരുകയായിരുന്നു കൗശിക്.

വിയോഗത്തിൽ യുവതാരങ്ങളായ ദുൽഖർ സൽമാനും വിജയ് ദേവരക്കൊണ്ടയും അനുശോചനം രേഖപ്പെടുത്തി. നടി കീർത്തി സുരേഷും ദുഃഖം അറിയിച്ചു. ‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാർത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല.

മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ ബോണ്ട തിന്നുക, കൽപ്പറ്റയിൽ പഫ്‌സും; രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഎൻ ഷംസീർ

എനിക്ക് നിങ്ങളെ കൂടുതൽ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങൾ എപ്പോഴും എന്നോട് സ്നേഹവും കരുതലും കാണിച്ചു,’ എന്ന് ദുൽഖർ കുറിച്ചു. ‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികൾ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല.

ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ എന്ന് മറ്റൊരു ട്വീറ്റിലൂടെ ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ സീതാ രാമം 50 കോടി പിന്നിട്ട സന്തോഷം കൗശിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിത വിയോഗം.

‘നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും’, എന്ന് വിജയ് ദേവരക്കൊണ്ടയും കുറിച്ചു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’, എന്ന് കീർത്തി സുരേഷും കുറിച്ചു. യുട്യൂബ് വീഡിയോ ജോക്കി, ഫിലിം റിവ്യൂവർ എന്നീ നിലകളിലും പ്രശസ്തനായിരുന്നു കൗശിക്.

Exit mobile version