കാശ്മീര്‍: ഇന്ത്യ പാക് അതിര്‍ത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികര്‍ക്ക് മധുരം കൈമാറി ഇന്ത്യന്‍ സൈനികര്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്.
ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ പാകിസ്താന്‍ സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും.
പാകിസ്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനികര്‍ക്ക് പാക് റേഞ്ചേഴ്‌സ് മധുരം നല്‍കി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ രാജ്യാന്തര അതിര്‍ത്തിയിലെ ഗേറ്റുകള്‍ അടച്ചു.
അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാന്‍ ഇസ്രായേലും. ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇസ്രായേല്‍ എംബസിയാണ് ദേശീയ പതാക ഉയര്‍ത്തിയ ചിത്രം പുറത്തുവിട്ടത്.