വരാണസി: അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി കേക്ക് വാഗ്ദാനം ചെയ്ത് ശ്രദ്ധേയമായി ബേക്കറി ഉടമ. ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ബേക്കറിയാണ് കാരുണ്യത്തിന്റെ മുഖമാവുന്നത്. 14 വയസ്സ് വരെയുള്ള അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഉടമ.
ബേക്കറിയുടെ ഫോട്ടോ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ആണ് ബേക്കറിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ഡിസ്പ്ലേ കൗണ്ടറില്‍ നിരവധി കേക്കുകള്‍ നിരത്തി വച്ചിരിക്കുന്നത് കാണാം. അതിനടുത്തായി ഗ്ലാസില്‍ ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. അതില്‍ ‘ഫ്രീ ഫ്രീ ഫ്രീ, അച്ഛനോ അമ്മയോ ഇല്ലാത്ത 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കേക്ക് സൗജന്യമാണ്’ എന്നും എഴുതിയിട്ടുണ്ട്.
‘കടയുടമയോട് ബഹുമാനവും സ്നേഹവും അറിയിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് അവനീഷ് ശരണ്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റുകളിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഉത്തര്‍പ്രദേശിലെ ടെഒറിയയിലാണ് കട എന്നും ഐഎഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരുപാട് പേര് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മിക്കവരും ബേക്കറി ഉടമയെ അഭിനന്ദിക്കുന്നുണ്ട്.
Love and Respect for the Shop Owner.
pic.twitter.com/aNcSfttPrV
— Awanish Sharan (@AwanishSharan) August 12, 2022
Discussion about this post