ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ടിപ്പു സുല്‍ത്താനെയും ഒഴിവാക്കിയുള്ള കര്‍ണാടക സര്‍ക്കാറിനെതിരെ മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈര്‍.
ഹര് ഘര്‍ തിരംഗയുടെ ഭാഗമായി നല്കിയ പത്ര പരസ്യത്തില്‍ നിന്ന് നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും, ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ടിപ്പു സുല്‍ത്താനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളല്ലേയെന്നാണ് മുഹമ്മദ് സുബൈറിന്റെ ചോദ്യം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഹര് ഘര്‍ തിരംഗ കാമ്പെയിനിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തില്‍ നിന്നാണ് ഇരുവരേയും പുറത്താക്കിയിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വിഭാഗത്തെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈര്‍ ആരോപണം ഉന്നയിച്ചത്. പരസ്യത്തിന്റെ ചിത്രങ്ങളും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Why did Karnataka BJP govt drop First Prime Minister Jawaharlal Nehru's name from the list of Freedom fighters? Also Tippu Sultan's name is from State Freedom fighters' list.
Rewriting History @Karnataka_DIPR ? pic.twitter.com/GZlYDv4N53— Mohammed Zubair (@zoo_bear) August 14, 2022
ടിപ്പു സുല്ത്തിന്റെ തട്ടകമായ ശ്രീരംഗപട്ടണത്തിലെ കേന്ദ്രപബ്ലിക്കേഷന് ഡിവിഷന് പുറത്തിറക്കിയ പുസ്തകങ്ങള്‍ ലഭ്യമല്ലെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ഗീപ് സര്‍ദേശായിയും പരസ്യത്തെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു.
1947 ല്‍ ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നേതാവ് നെഹ്റുവിന്റെ ചിത്രം എന്തുകൊണ്ടാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്താത്തതെന്ന് ചോദ്യത്തോടെയാണ് രാജ്ദ്വീപ് പരസ്യം സഹിതം ട്വീറ്റ് ചെയ്തത്.
Discussion about this post