ഹസ്സാൻ: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപെടുത്തി. കുടുംബ കോടതിയിൽ വെച്ചാണ് ദാരുണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കുടുംബ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ചിത്ര (28)യെയാണ് ഭർത്താവ് ശിവകുമാർ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കർണാടകയിലെ ഹിസ്സാനിൽ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവർക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗൺസിലിങ്ങിന് ഇരുവരും വിധേയരായി.
ഇതിനിടെ ഇരുവരും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചു. ഇതിന് മിനിറ്റുകൾക്കു ശേഷമാണ് കൊലപാതകം നടന്നത്. കൗൺസിലിങ്ങിനു ശേഷം ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. പിന്തുടർന്നെത്തിയ ശിവകുമാർ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിവകുമാറിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തായി പോലീസ് അറിയിച്ചു. കോടതിക്കുള്ളിൽ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post