ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസിൽ കുറിച്ച് ബിരുദ വിദ്യാർത്ഥി. കർണാടക ബംഗളൂരു സർവകലാശാലയുടെ ഒന്നാംവർഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർഥിയാണ് ഉത്തരങ്ങൾക്കു പകരം സണ്ണി ലിയോണിനെ കുറിച്ച് കുറിച്ചത്.
‘ഹര്‍ ഘര്‍ തിരംഗ’: വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും
‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല’.-ഉത്തരക്കടലാസിൽ വിദ്യാർഥി കുറിച്ചു. സണ്ണി ലിയോണിന് ആശംസ നേരാൻ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും വിദ്യാർത്ഥി പേപ്പറിൽ കുറിച്ചു.
അതേസമയം, ഉത്തരക്കടലാസിന്റെ ബാക്കിഭാഗം ഒന്നുമെഴുതിയില്ല. കഴിഞ്ഞ മേയിൽനടത്തിയ പരീക്ഷയുടെ മൂല്യനിർണയംനടത്തിയ അധ്യാപകനാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിർണയം ഇപ്പോഴാണ് നടക്കുന്നത്.