ജയലളിതയുടെ മരണം; ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിനും ഒ പനീര്‍ശെല്‍വത്തിനും സമന്‍സ്

2016 സെപ്റ്റംബറില്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ ജയലളിതയെ ചികിത്സിക്കാനായി പലതവണയായി ആശുപത്രിയില്‍ എത്തിയിരുന്നു

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഡോക്ടര്‍ക്ക് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മീഷന്‍ സമന്‍സ് അയച്ചു. ഡോ റിച്ചാര്‍ഡ് ബെയിലിനാണ് കമ്മീഷന്‍ സമന്‍സ് അയച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒപനീര്‍ശെല്‍വം,ആരോഗ്യമന്ത്രി സി ഭാസ്‌കര്‍ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ എന്നിവര്‍ക്കും കമ്മീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്.

2016 സെപ്റ്റംബറില്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ ജയലളിതയെ ചികിത്സിക്കാനായി പലതവണയായി
ആശുപത്രിയില്‍ എത്തിയിരുന്നു.

ഡിസംബര്‍ 20-ന് കമ്മീഷന് മുന്‍പില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും ഹാജരാക്കത്തതിനാലാണ് പനീര്‍ശെല്‍വത്തിന് വീണ്ടും സമന്‍സ് അയച്ചത്. ജനുവരി എട്ടിനാണ് പനീര്‍ശെല്‍വത്തിനോട് ഹാജരാകാന്‍
കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഒ പനീര്‍ശെല്‍വമായിരുന്നു. ആരോഗ്യമന്ത്രിയോട് ജനുവരി 7നും ഡോ റിച്ചാര്‍ഡ് ബെയിലിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ജനുവരി 9 നും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version