അസം: വിദ്യാർഥികൾ ക്ലാസ് മുറിയിൽ വെച്ച് ആശ്ലേഷിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് നടപടിയുമായി കോളേജ് അധികൃതർ. ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയിൽ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.
സ്വകാര്യ സ്ഥാപനമായ സിൽച്ചാറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം. വീഡിയോ വൈറലായതോടെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. കോളേജ് അധികൃതർക്കും വിമർശനമേറ്റു.
കഴിഞ്ഞ ബുധനാഴ്ചയാണ് വീഡിയോ കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഏഴ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാല് പെൺകുട്ടികളെയും മൂന്ന് ആൺകുട്ടികളെയുമാണ് സസ്പെൻഡ് ചെയ്തത്.
രാത്രി നിഗൂഢ വനത്തിലൂടെ യാത്ര ചെയ്യാം; ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി
കോളേജിലെ ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയാണെന്നും അധികൃതർ വിശദീകരിച്ചു. അധ്യാപകർ ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥികൾ ക്ലാസിൽ പരസ്പരം കെട്ടിപ്പിടിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ പൂർണദീപ് ചന്ദ പറഞ്ഞു.
.
Discussion about this post