കാട്ടിലെ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിലേക്ക് ആരും കടന്നുചെല്ലുന്നത് തീരെ ഇഷ്ടമല്ല. അങ്ങനെ ആരെങ്കിലും കടന്നുചെന്നാൽ അവ മൃഗങ്ങൾ പ്രതിരോധിക്കപ്പെടാറുമുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്.
കാട്ടാനക്കൂട്ടമാണ് വീഡിയോയിലുള്ളത്. അവ മനുഷ്യനെ കണ്ടിട്ടും ശാന്തമായി ഒന്നിച്ച് റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് പോകുകയാണ്. കുട്ടിയാനകളും, പിടിയാനകളും കൊമ്പനുമെല്ലാം കൂട്ടത്തിലുണ്ട്. അവ കടന്നു പോകുന്നതിനായി വാഹനനാണ് അല്പദൂരം മാറ്റി നിർത്തി കാത്തിരിക്കുകയാണ് ആളുകൾ.
സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ
അതിനിടയിലാണ് രണ്ടു യുവാക്കൾ അവയുടെ മുന്നിൽ നിന്ന് സെൽഫി പകർത്താൻ ശ്രമിച്ചത്. വാഹനത്തിനുള്ളിൽ ഇരിക്കുന്ന ഒരാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. തലങ്ങും വിലങ്ങുമുള്ള സെൽഫി പകർത്തൽ ആനയ്ക്ക് അത്ര രസിച്ചില്ല. പെട്ടെന്നാണ് കാട്ടിലേക്ക് പോകുന്നതിന് പകരം ഏതാനും ആനകൾ യുവാക്കൾക്ക് നേരെ ഓടി അടുത്തത്.
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
— Supriya Sahu IAS (@supriyasahuias) August 6, 2022
വേഗത്തിൽ തന്നെ യുവാക്കൾ വാഹനത്തിലേക്ക് ഓടിക്കയറി. വാഹനം പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അൽപനേരം മുന്നിലേക്ക് ഓടിവന്നശേഷം ആനകൾ കാട്ടിലേക്ക് തന്നെ ഇറങ്ങിപ്പോയി. വളരെ വലിയൊരു അപകടത്തിൽ നിന്നുമാണ് യുവാക്കൾ രക്ഷപെട്ടത്.
Discussion about this post