മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി . കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി തന്റെ ശമ്പളം വേണ്ടെന്ന് വച്ചത്.
2020 ജൂൺ മാസത്തിലാണ് 2020 – 21 സാമ്പത്തിക വർഷത്തേക്കുള്ള തന്റെ വേതനം വേണ്ടെന്നു വയ്ക്കാൻ മുകേഷ് അംബാനി തീരുമാനിച്ചത്. പിന്നീട് 2021 – 22 സാമ്പത്തിക വർഷത്തിലും ഇതേ തീരുമാനവുമായി മുകേഷ് അംബാനി മുന്നോട്ടുപോവുകയായിരുന്നു.
വിവാഹ വേദിയൽ വധുവും വരനും തമ്മിൽ തല്ല്; വിഡിയോ വൈറലവുന്നു
ശമ്പളത്തിന് പുറമേ ഉള്ള ആനുകൂല്യങ്ങളോ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടത്തിന് പ്രതിഫലമോ, കമ്മീഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ ഒന്നുംതന്നെ കമ്പനിയിൽനിന്നും മുകേഷ് അംബാനി വാങ്ങുന്നില്ല.
2008 – 2009 സാമ്പത്തിക വർഷം മുതൽ ഇങ്ങോട്ട് 15 കോടി രൂപയായിരുന്നു മുകേഷ് അംബാനി വാർഷിക വരുമാനം എന്ന നിലയിൽ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് കൈപ്പറ്റിയത്.
കഴിഞ്ഞ 11 വർഷമായി ഈ തുകയിൽ ഒരു മാറ്റവും അദ്ദേഹം വരുത്തിയിരുന്നില്ല. 2008 ഏപ്രിൽ മാസം വരെ കമ്പനിയിൽ നിന്ന് 24 കോടി രൂപയായിരുന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി മുകേഷ് അംബാനി കൈപ്പറ്റി ഇരുന്നത്. ഇതെല്ലാമാണ് മുകേഷ് അംബാനി വേണ്ടെന്ന് വച്ചത്.
Discussion about this post