ബിഹാര്‍: ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് ചായ വില്‍പ്പന നടത്തുന്ന യുവതി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഹാര്‍ സ്വദേശിനിയായ പ്രിയങ്ക ഗുപ്തയാണ് ചായക്കടയിലൂടെ വരുമാനം കണ്ടെത്തുന്നത്.
ഇപ്പോഴിതാ പ്രിയങ്കയുടെ ടീ സ്റ്റാളില്‍ ഒരു അപ്രതീക്ഷിത സെലിബ്രിറ്റി അതിഥി എത്തിയിരിക്കുകയാണ്. സിനിമാതാരം വിജയ് ദേവരക്കൊണ്ടെയാണ് പ്രിയങ്കയുടെ ചായക്കടയിലെത്തി ചായ കുടിക്കാനെത്തിയത്.
തന്റെ പുതിയ സിനിമയായ ലിഗറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് താരം ബിഹാറിലെത്തിയത്. പ്രിയങ്കയുടെ ചായക്കടയിലെത്തി മണ്‍ഗ്ലാസില്‍ ചായ കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2019ലാണ് ബിഹാര്‍ സ്വദേശിനിയായ പ്രിയങ്ക ഗുപ്ത ബിരുദം നേടിയത്. അതിനുശേഷം ഒരു ജോലി കണ്ടെത്താന്‍ അവള്‍ക്കായില്ല. തുടര്‍ന്ന് നിത്യവൃത്തിക്കായി പട്നയിലെ വിമെന്‍സ് കോളേജിന് സമീപത്തായി ചായക്കട തുടങ്ങുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആണ് പ്രിയങ്കയെക്കുറിച്ചുള്ള പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഈ പോസ്റ്റ് വൈറല്‍ ആയിരുന്നു.
Discussion about this post