ന്യൂഡല്‍ഹി: വയസ്സ് 53 പിന്നിട്ടെങ്കിലും കാല്‍പന്തിനെ മെരുക്കുന്നതില്‍ മികവ് നഷ്ടപ്പെട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കറുത്ത മുത്ത് ഐഎം വിജയന്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന് 17 വയസ്സില്‍ താഴെയുളളവരുടെ ഫിഫ വനിതാ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച് സൗഹൃദ മത്സരത്തില്‍ മികച്ച ഗോള്‍ നേടിയാണ് താരം ഫോം നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചത്.
ഗോളിന്റെ വീഡിയോ താരം തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ടീം വനിതാ ടീം ക്യാപ്റ്റന്‍ ആശലതാ ദേവിയുടെ ടീമിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തി. സുനില്‍ ഛേത്രി നയിച്ച ടീമിനുവേണ്ടിയാണ് വിജയന്‍ കളിച്ചത്. മത്സരത്തില്‍ രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവാവും ഫിഫയുടെ ഇതിഹാസവുമായ അമേരിക്കയുടെ ലിന്‍ഡ്സെ ടാര്‍പല്‍, ബൈച്ചുങ്ങ് ബൂട്ടിയ, റെനെഡി സിംഗ്, സന്ധു, അതിദി ചൗഹാന്‍ തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുത്തു.
17 വയസ്സില്‍ താഴെയുളളവരുടെ ഫിഫ വനിതാ വേള്‍ഡ് കപ്പ് ഒക്ടോബറില്‍ തുടങ്ങാനിരിക്കെ ടിക്കറ്റ് വില്‍പന ഔദ്യോഗികമായി ആരംഭിച്ചു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, ലിന്‍ഡ്സെ ടാര്‍പല്‍ എന്നിവര്‍ പങ്കെടുത്തു.കൂടാതെ ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റന്‍മാരായ സുനില്‍ ചേത്രി, ആശലത ദേവി, ഇന്ത്യന്‍ താരങ്ങളായ ഗുര്‍പ്രീത് സിംഗ് സന്ധു, അതിദി ചൗഹാന്‍ മുന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൂട്ടിയ, റെനെഡി സിംഗ് എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 11നാണ് വേള്‍ഡ് കപ്പ് ആരംഭിക്കുക. 100രൂപ, 200 രൂപ എന്നിവയാണ് ടിക്കറ്റ് നിരക്ക്.
⚽️❤️ pic.twitter.com/WafXgPwkAC
— I M Vijayan (@IMVijayan1) August 6, 2022
Discussion about this post