മുംബൈ: സ്വന്തമായി ഒരു കാര്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പലരും വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പണം സ്വരൂപിച്ചാണ് സ്വന്തം വാഹനമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാറ്.
അങ്ങനെ ഒരു യുവാവ് വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വപ്‌ന വാഹനം സ്വന്തമാക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സി അശോക് കുമാര്‍ എന്ന യുവാവാണ് പത്തു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്ത് സ്വപ്‌ന വാഹനമായ മഹീന്ദ്ര എക്‌സ്.യു.വി 700 സ്വന്തമാക്കിയത്. അതുമാത്രമല്ല, അദ്ദേഹത്തിനെ വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര അനുഗ്രഹിച്ചിരിക്കുകയാണ്.
സ്വപ്‌നവാഹനം സ്വന്തമാക്കുക മാത്രമായിരുന്നില്ല അശോക് കുമാറിന്റെ ആഗ്രഹം, ആനന്ദ് മഹീന്ദ്രയുടെ അനുഗ്രഹം തനിക്കും വാഹനത്തിനും ഉണ്ടാകണമെന്നും അശോക് കുമാര്‍ ആഗ്രഹിച്ചിരുന്നു.
ഇതിനായി തന്റെ പുതുപുത്തന്‍ വെള്ള എസ്യുവി മാല കൊണ്ട് അലങ്കരിച്ച് അതിനടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ച്, 10 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം പുതിയ മഹീന്ദ്ര എക്‌സ്.യു.വി 700 വാങ്ങിയെന്നും ആനന്ദ് മഹീന്ദ്രയുടെ അനുഗ്രഹം വേമെന്നും ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് പോസ്റ്റിട്ടു.
എന്നാല്‍, യുവാവിനെ ആനന്ദ് മഹീന്ദ്ര നിരാശനാക്കിയില്ല. രണ്ടു ദിവസത്തിനുശേഷം ഹൃദയസ്പര്‍ശിയായ ആ കുറിപ്പും എത്തി.
പുതിയ വാഹനം സ്വന്തമാക്കിയതിനും തന്റെ കമ്പനി നിര്‍മിച്ച എസ്‌യുവി തെരഞ്ഞെടുത്തതിനും യുവാവിനെ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു.
നന്ദി, പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ഞങ്ങളെ അനുഗ്രഹിച്ചത് നിങ്ങളാണ്… കഠിനാധ്വാനത്തില്‍ നിന്ന് ലഭിച്ച നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. സന്തോഷകരമായ യാത്ര’ -മഹീന്ദ്ര ട്വീറ്റ് ചെയ്തു.
തന്നെ അനുഗ്രഹിച്ച ആനന്ദ് മഹീന്ദ്രക്ക് അശോക് കുമാര്‍ നന്ദിയും പറഞ്ഞു. മഹീന്ദ്രയുടെ പ്രതികരണം അശോക് കുമാറിനെ മാത്രമല്ല, ട്വിറ്ററില്‍ നിരവധി പേരെയാണ് സന്തോഷിപ്പിച്ചത്. ഇരുവരെയും പ്രശംസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
Thank you, but it is YOU who have blessed us with your choice…Congratulatioms on your success that has come from hard work. Happy motoring. https://t.co/aZyuqOFIa8
— anand mahindra (@anandmahindra) August 2, 2022
Discussion about this post