രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂർ നേരമാണ് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീകൾക്കായി മുഖ്യമന്ത്രിയുടെ സമ്മാനമെന്ന തലത്തിലാണ് പ്രഖ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 അർദ്ധരാത്രിമുതൽ ആഗസ്റ്റ് 12 അർദ്ധരാത്രി വരെയുള്ള 48 മണിക്കൂർ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
”രക്ഷാബന്ധൻ ദിവസം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തണം”, മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും എം വെങ്കയ്യ നായിഡു രാജ്യത്തെ പൗരൻമാരോട് അഭ്യർത്ഥ്യച്ചിരുന്നു. ബംഗളൂരുവിലെ രാജ്ഭവനിൽ വിവിധ പ്രാദേശിക സ്‌കൂളുകളിൽ നിന്നുള്ള സ്‌കൂൾ കുട്ടികൾക്കൊപ്പമാണ് നായിഡു രക്ഷാബന്ധൻ ആഘോഷിച്ചത്.