ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സുരക്ഷയൊരുക്കിയതിന് ശേഷം മടങ്ങിയ പോലീസുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഏഴ് പോലിസ് ഉദ്യോഗസ്ഥരുടെ കാലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ് വത്സ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ജോലിക്കു ശേഷം മടങ്ങിവരുമ്പോഴാണ് ആള്‍ക്കൂട്ടം പോലീസുകാരനായ സുരേഷ് വാസിനെ ആക്രമിച്ചത്. നോഹാര പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്.
സംവരണം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച സാമുദായിക പ്രതിഷേധക്കാരാണ് കൊലയ്ക്കു പിന്നില്‍ എന്നാണു പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുരേഷ് വാസത്തിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല്‍പതു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.