ചെന്നൈ: തനിക്ക് എയ്ഡ്‌സ് ഉണ്ടെന്നറിയാതെ രക്തം ദാനം ചെയ്യുകയും, അത് സ്വീകരിച്ച ഗര്‍ഭിണിക്ക് എയ്ഡ്‌സ് വരികയും ചെയ്ത സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രക്തദാതാവായ 19കാരന്‍ മരിച്ചു. തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചത് വഴി ഗര്‍ഭിണിക്ക് എച്ച്ഐവി ബാധിച്ചിരുന്നു.
2016ല്‍ ഒരു ബന്ധുവിനായി രക്തം നല്‍കുകയായിരുന്നു യുവാവ്. അന്ന് അത് ഉപയോഗിക്കാതെ വേറെ രക്തം ബന്ധുവിന് നല്‍കുകയും തുടര്‍ന്ന് അത് രക്തബാങ്കില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായ യുവതിക്ക് ഈ രക്തം നല്‍കി.
പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ സമയത്ത് രക്തം പരിശോധിച്ചപ്പോഴാണ് തനിക്ക് എച്ചഐവി ബാധയാണെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് എത്രയും പെട്ടെന്ന് രക്തം നല്‍കിയ ആശുപത്രിയില്‍ എത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്ക് ഗര്‍ഭിണിയായ യുവതിക്ക് രക്തം നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയെ അന്വേഷിച്ച് കണ്ടെത്തി വിവരം അറിയിക്കുകയായിരുന്നു.
വിശദമായ പരിശോധന ഇല്ലാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവം മൂലം കുടുംബത്തിനുണ്ടായ മാനക്കേടില്‍ മനംനൊന്താണ് യുവാവ് മരിച്ചത്.
Discussion about this post