ബംഗളൂരു: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആശീർവദിച്ച് ലിംഗായത്ത് മഠത്തിലെ സന്യാസി. കർണാടകയ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ചിത്രദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലെ ഹാവേരി ഹോസാമഠ് സ്വാമി രാഹുൽ ഗാന്ധിയെ അനുഗ്രഹിച്ചത്. രാഹുൽ തന്നെയാണ് സന്യാസിയുമായുള്ള ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
‘അമ്മ യാത്രയായി’ നടി മാലാ പാർവതിയുടെ അമ്മ കെ ലളിത അന്തരിച്ചു
രാഹുലിന്റെ മുത്തശ്ശിയേയും അച്ഛനേയും പരാമർശിച്ചാണ് സന്യാസി രാഹുൽ ഗാന്ധിക്ക് അനുഗ്രഹം ചൊരിഞ്ഞത്. ‘ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നു, രാജീവ് ഗാന്ധിയും. ഇപ്പോൾ രാഹുൽ ഗാന്ധി ലിംഗായത്ത് വിഭാഗത്തിലേക്കെത്തിയിരിക്കുന്നു. തീർച്ചയായും രാഹുലും പ്രധാനമന്ത്രിയായിത്തീരും’, സ്വാമി പറഞ്ഞു. നേരത്തെ മുഖ്യസന്യാസിവര്യൻ രാഹുലിന് ദീക്ഷ നൽകിയിരുന്നു.
It is an absolute honour to visit Sri Jagadguru Murugharajendra Vidyapeetha and receive the 'Ishtalinga Deekshe' from Dr. Sri Shivamurthy Murugha Sharanaru.
The teachings of Guru Basavanna are eternal and I am humbled to learn more about it from the Sharanaru of the Math. pic.twitter.com/5Dgj53roSp
— Rahul Gandhi (@RahulGandhi) August 3, 2022
സ്ഥലത്തുണ്ടായിരുന്ന സ്ഥാപന അധ്യക്ഷൻ ശ്രീ ശിവമൂർത്തി മുരുഗ ശരണരു ഇതിനിടെ ഇടപെട്ടു. ‘അങ്ങനെ പറയാതിരിക്കൂ…ഇതല്ല അതിനുള്ള വേദി. ജനങ്ങളാണ് അക്കാര്യം നിശ്ചയിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post