മുംബൈ: ടെലിവിഷൻ താരത്തിന്റെ അമ്മയെ സൈക്കിളിടിച്ച സംഭവത്തിൽ ഒമ്പതുകാരനെതിരെ കേസ്. നടി സിമ്രാൻ സച്ച്‌ദേവയുടെ പരാതിയിലാണ് നടപടി. മാർച്ച് 27ന് ഗോർഗോൺ ഈസ്റ്റിലെ ലോധ ഫിറേൻസയിൽ വൈകുന്നേരം നടക്കുന്നതിനിടെയാണ് നടിയുടെ അമ്മയെ സൈക്കിളിടിച്ചത്.
ഒമ്പതുകാരൻ സഞ്ചരിച്ച സൈക്കിൾ സിമ്രാന്റെ അമ്മയുടെ ദേഹത്ത് മുട്ടിയതാണ് പരാതിക്കാണ് കാരണം. ഇടിയുടെ ആഘാതത്തിൽ ഇവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. പിന്നീട് നടി ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകി.
നടിയുടെ പരാതിയിൽ കേസെടുക്കാൻ പരാതിയിൽ കേസെടുക്കാൻ സ്ഥലത്തെ എസ്‌ഐയായ താനാജി പാട്ടീൽ തയാറായിരുന്നില്ല. പിന്നീട് എസിപിയുടെ നിർദേശപ്രകാരം കുട്ടിക്കെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിക്കെതിരെയല്ല, രക്ഷിതാക്കൾക്കെതിരെ പരാതി എടുക്കാനായിരുന്നു താൻ നിർദേശിച്ചിരുന്നെന്ന് നടി വിശദീകരിക്കുന്നത്.
ഒന്നരമാസം തന്റെ അമ്മ സൈക്കിളിടിച്ചത് മൂലം വിശ്രമത്തിലായിരുന്നു. സംഭവത്തിൽ മാപ്പപേക്ഷിച്ച് കുട്ടിയുടെ രക്ഷിതാക്കൾ വാട്‌സാപ്പ് സന്ദേശം അയക്കുക മാത്രമാണ് ചെയ്തത്. തെറ്റ് സമ്മതിക്കാൻ അവർ തയാറായില്ലെന്നുമാണ് നടി ആരോപിക്കുന്നു.
കുട്ടിയുടെ രക്ഷിതാക്കളോട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നടി തേടിയിട്ടുണ്ട്. പരാതിയിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ശിശുക്ഷേമസമിതിയുടെ സഹായവും തേടിയിട്ടുണ്ട
Discussion about this post