ജയ്പൂര്‍: ബിജെപി അധികാരത്തിലേറിയതില്‍ പിന്നെ അടിമുടി മാറ്റങ്ങളാണ് വരുത്തിയത്. പ്രത്യേകിച്ച് വിദ്യഭ്യാസ രംഗത്ത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പലതുമാണ് സര്‍ക്കാര്‍ അറുത്ത് മുറിച്ച് മാറ്റിയത്. അത് മോഡി പിടിപ്പിച്ച് തിരികെ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.
പാഠപുസ്തകങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ എടുത്തുകളയാനാണ് തീരുമാനം. ഇതോടെ ബിജെപി സര്‍ക്കാര്‍ ഒഴിവാക്കിയ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങള്‍ പുസ്തകങ്ങളില്‍ തിരികെയെത്തും. ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനം കൈകൊണ്ടു. പാഠപുസ്തകങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദസ്താശ്രയും വ്യക്തമാക്കി.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വികസന പദ്ധതികളുടെ ഭാഗമായി കാവി നിറത്തിലുള്ള സൈക്കിള്‍ നല്കാന് തീരുമാനിച്ചതടക്കമുള്ള നടപടികള്‍ വീണ്ടും പരിശോധിക്കും. 2016ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒഴിവാക്കി എട്ടാം ക്ലാസ് പാഠപുസ്തകം പുറത്തിറങ്ങിയത് വിവാദമായിരുന്നു.
Discussion about this post