മുംബൈ: രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ അമ്മയെ മകള്‍ക്ക് മുന്നില്‍ എത്തിച്ച് സോഷ്യല്‍ മീഡിയ. മുംബൈ സ്വദേശിയായ യാസ്മിന് ഷെയ്ഖിനാണ് 20 വര്‍ഷത്തിന് ശേഷം സ്വന്തം അമ്മയെ വീണ്ടും കാണാന്‍ കഴിഞ്ഞത്. പാക്കിസ്ഥാനിലെ ഒരു സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് യാസ്മിന് തന്റെ അമ്മയെ തിരിച്ചറിഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായിയില്‍ പാചകക്കാരിയായി ജോലിക്ക് പോയ യാസ്മിന്റെ അമ്മ ഹമിദ ബാനു പിന്നെ തിരിച്ചുവന്നില്ല. 20 വര്‍ഷത്തിനിപ്പുറം വീഡിയോയിലൂടെ തന്റെ അമ്മയെ കണ്ടെത്താനായത് അത്ഭുതമായാണ് യാസ്മിന് കരുതുന്നത്.
‘നാല് വര്‍ഷത്തേക്കൊക്കെ അമ്മ പലപ്പോഴും ഖത്തറിന് പോകാറുണ്ടായിരുന്നു. പക്ഷെ അവസാനം പോയപ്പോള്‍ ഒരു ഏജന്റിന്റെ സഹായത്തിലാണ് പോയത്. അത്തവണ അമ്മ പിന്നെ തിരിച്ചുവന്നില്ല. ഞങ്ങള്‍ അമ്മയ്ക്കായി ഒരുപാട് തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തെളിവുകള്‍ ഒന്നും കൈയ്യിലില്ലായിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പരാതി പോലും ഫയല്‍ ചെയ്യാന്‍ പറ്റിയില്ല’, യാസ്മിന് പറയുന്നു.
അമ്മയെ കാണാനും സേംസാരിക്കാനുമൊക്കെയായി ഏജന്റിനെ ബന്ധപ്പെടുമ്പാഴെല്ലാം അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. അതേസമയം അവിടെ നടന്നതൊന്നും ആരോടും പറയരുതെന്ന് ഏജന്റ് പറഞ്ഞതായി അമ്മ വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ വന്നതിന് ശേഷമാണ് അമ്മ പാകിസ്ഥാനിലാണുള്ളതെന്ന് ഞങ്ങള്‍ അറിയുന്നത്. അല്ലെങ്കില്‍ ഞങ്ങള്‍ ഇപ്പോഴും കരുതുക അമ്മ ദുബായിയില്‍ തന്നെയാണെന്നാണ്.
ബാനു ഭര്‍ത്താവിന്റെയും സഹോദരങ്ങളുടെയുമെല്ലാം പേര് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ക്ക് ആളെ മനസ്സിലായത്. സഭവിച്ചതെല്ലാം വിശ്വസിക്കാന്‍ കഴിയാത്തത്ര സന്തോഷത്തിലാണ് ഈ വീട്ടുകാര്‍. അമ്മയെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്ന് ഈ കുടുംബം ആവശ്യപ്പെടുന്നത്.
Discussion about this post