ചെന്നൈ : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവിക നഗറില്‍ പി ശ്യാം (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു ശ്യാം. പിതാവും സഹോദരനും മുകളിലത്തെ നിലയിലും. രാത്രി എട്ടോടെ വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പിതാവ് താഴത്തെ നിലയിലെത്തിയപ്പോഴേക്കും ശ്യാമിന്റെ മുറിയില്‍ തീ പടരുന്നത് കണ്ടു. തീ ആളിക്കത്തുന്നതിനാല്‍ മുറിയ്ക്കുള്ളിലേക്ക് കടക്കാനായില്ല. ഉടന്‍ തന്നെ ഇദ്ദേഹം പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു.
Also read : ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി
ഇവരെത്തി കതക് പൊളിച്ചാണ് മുറിയ്ക്കകത്ത് കയറിയത്. മുറിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ശ്യാമിന്റെ മൃതദേഹം. പോലീസ് ഉടന്‍ തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആറ് മാസം മുമ്പായിരുന്നു ശ്യാമിന്റെ വിവാഹം. ഭാര്യ ധനലക്ഷ്മി അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Discussion about this post