സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് യമുന നദിയിൽ ചാടി. ഞായറാഴ്ച രാത്രിയിലാണ് കർമ്മവീർ സിംഗ് എന്ന യുവാവ് ആണ് നദിയിലേക്ക് ചാടിയത്. യുവാവിനായുള്ള തിരച്ചിൽ നടക്കുകയാണ്. എന്നാൽ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മൊബൈലും ചെരിപ്പും കണ്ടു കിട്ടി.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹത്തിനായുള്ള തിരിച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നദിയിൽ ചാടുന്നതിന് മുമ്പ് ‘തനിക്ക് സർക്കാർ ജോലി ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന്’ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ടിരുന്നു.
നഗ്ല തൽഫി സ്വദേശിയാണ് കർമ്മവീർ സിംഗ്. വളരെക്കാലമായി കർമ്മവീർ സൈനിക റിക്രൂട്ട്മെന്റിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ സർക്കാർ ജോലി എന്ന സ്വപ്നം പൂവണിഞ്ഞില്ല. തുടർന്ന് യുവാവ് വളരെയധികം വിഷമിച്ചിരുന്നു. ഇതാണ് ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞത്.
Discussion about this post