തമിഴ് നടി ദിവ്യ ഭാരതിക്കെതിരേ പരാതിയുമായി യൂട്യൂബർ ആനന്ദരാജ്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തുവെന്നാണ് നടിക്കെതിരെ യൂട്യൂബർ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇവർ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് തന്നോട് പ്രണയം നടിച്ചതെന്ന് ഇയാൾ ആരോപിക്കുന്നു.
മരം മുറിയ്ക്കാനും കല്ല് വെട്ടാനും കുട്ടികള്‍ : ബിഹാര്‍ സ്കൂളിനെതിരെ അച്ചടക്ക നടപടി
തന്റെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണ് നടിയെ സമീപിച്ചത്. അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നടിയുടെ മാതാപിതാക്കളിൽനിന്ന് വിവാഹത്തിനുള്ള അനുവാദം വാങ്ങിയെന്നും ഇയാൾ പറയുന്നു. തുടർന്ന് 30,000 രൂപ വീതം എല്ലാ മാസവും തന്റെ പക്കൽനിന്ന് ദിവ്യ ഭാരതി വാങ്ങുകയും ചെയ്തു.
വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും ഇവർ ഒഴിഞ്ഞുമാറി. അതിന്റെ പേരിൽ തന്നോട് വഴക്കിടുകയും ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ടി അത്യാവശ്യമായി ഒൻപത് ലക്ഷം രൂപ നൽകണമെന്ന് പെട്ടെന്ന് ഒരു ദിവസം ആവശ്യപ്പെട്ടു.
പണവും തന്റെ പക്കലുള്ള എട്ട് പവനോളം സ്വർണവും ദിവ്യയ്ക്ക് നൽകിയതായി യുവാവ് പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ നിന്ന് തുടർച്ചയായി ഒഴിഞ്ഞുമാറിയപ്പോൾ സംശയം തോന്നി. നടിയുടെ നാട്ടിൽ അവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നും മനസ്സിലായത്. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.
Discussion about this post