ബെംഗളുരു : മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍. ഉത്തര കന്നഡ ജില്ലയിലെ വിദ്യാര്‍ഥികളാണ് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Now this is serious PM @narendramodi !! Kindly direct CM @BSBommai to address the issue. https://t.co/zdgpV0HXOa @PMOIndia #Blood #NirmalaSitharaman #LokSabha #ParliamentMonsoonSession #health #Karnataka
— Dr Edmond Fernandes (@Edmondfernandes) August 1, 2022
മികച്ച ചികിത്സ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഹൊന്നാവര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ രക്തം കൊണ്ട് കത്തുകളെഴുതുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ആശുപത്രി നിര്‍മിക്കുന്നതിന് ഉടനെ അനുമതി നല്‍കിയില്ലെങ്കില്‍ അസംബ്ലി ഇലക്ഷന്‍ ബഹിഷ്‌കരിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്. വിവിധ സംഘടനകളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചു ചേര്‍ന്നാണ് കത്തെഴുതിയത്. കര്‍വാറില മഹാത്മാഗാന്ധി റോഡില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.
Also read : ‘എക്‌സാമിന്റെ സമയത്തായിരുന്നു മാച്ച്, ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത് ശരിക്കും മോട്ടിവേഷന്‍ ആയി’
കര്‍ണാടകയിലെ വലിപ്പമേറിയ ജില്ലകളിലൊന്നാണ് ഉത്തര കന്നഡ. ഇവിടെ നിലവില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ആശുപത്രി പോലുമില്ല. ആളുകള്‍ ചികിത്സയ്ക്കായി ഗോവ, ഹബ്ബള്ളി, ഉഡുപ്പി, മംഗളുരു എന്നിവടങ്ങളെയാണ് ആശ്രയിക്കുന്നത്.