ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടിത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലാണ് വൻ അഗ്നിബാധയുണ്ടായത്. അപകടത്തിൽ 10ഓളം പേരാണ് മരിച്ചത്.
പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമെന്ന് ജബൽപുർ ജില്ലാ കളക്ടർ അല്ലയ്യ രാജ അറിയിക്കുന്നു. രക്ഷാപ്രവർത്തനം നടത്തി വരികയാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.
Major inferno at Mahdya Pradesh's Jabalpur's New Life Hospital
Several trapped, many feared dead. @TheQuint @QuintHindi pic.twitter.com/84wVTb3pcL— Vishnukant (@vishnukant_7) August 1, 2022
അതേസമയം, നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബൽപുർ സി.എസ്.പി. അഖിലേഷ് ഗൗർ പറഞ്ഞു. ഒപ്പം മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Discussion about this post