പട്‌ന : ബിഹാറില്‍ ബിരുദപരീക്ഷയുടെ മാര്‍ക്ക് ഷീറ്റില്‍ അബദ്ധങ്ങളുടെ പെരുമഴ. മാര്‍ക്ക് കൂട്ടിയിട്ടും പൂജ്യം മാര്‍ക്ക് നല്‍കിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലളിത് നാരായണ്‍ മിഥില സര്‍വകലാശാലയാണ് വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയത്.
യൂണിവേഴ്‌സിറ്റിയിലെ ബിഎ വിദ്യാര്‍ഥിയ്ക്ക് രാഷ്ട്രമീമാംസ പരീക്ഷയില്‍ ലഭിച്ചത് പരമാവധി മാര്‍ക്കിനും 51 മാര്‍ക്ക് കൂടുതലാണ്. ഇത് കിട്ടിയിട്ട് പോലും ഇയാളെ പരീക്ഷയില്‍ തോല്‍പ്പിക്കുകയും ചെയ്തു. ഈ സര്‍വകലാശാലയിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിക്ക് അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് പരീക്ഷയ്ക്ക് ലഭിച്ചത് 0 മാര്‍ക്കാണ്. എന്നാലീ വിദ്യാര്‍ഥിക്ക് അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റവും നല്‍കി.
Also read : ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റു : കിട്ടിയത് 8.7 കോടി രൂപ
സംഭവം അച്ചടിപ്പിശകാണെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. പിശക് കണ്ടെത്തിയതോടെ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാര്‍ക്ക് ഷീറ്റ് തിരുത്തി നല്‍കി. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ അനുചിതമായ നിലപാട് സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Discussion about this post