ന്യൂഡൽഹി: കാശ്മീരിൽ ഭീകരരുടെ താവളത്തെ കുറിച്ച് വിവരം നൽകുന്നതിനിടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ് അക്സലിന് വീരോചിത വിട നൽകി രാജ്യം. സൈനിക കമാൻഡോകൾ സല്യൂട്ട് നൽകിയാണ് അക്സലിനെ അന്തിമയാത്രയാക്കിയത്.
രണ്ടു വയസുള്ള അക്സൽ സൈന്യത്തിന്റെ 29 രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായിരുന്നു. കാശ്മീർ ബാരാമുള്ളയിലെ വാനിഗാം ഗ്രാമത്തിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് അക്സലിനു വെടിയേറ്റത്. ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയുമായി ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിലേക്ക് ആദ്യം ബാലാജിയെന്ന ഡോഗും പിന്നാലെ അക്സലും കടന്നിരുന്നു.
ആദ്യ മുറിയിൽ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടന്നതോടെ അക്സലിനെ ഭീകരർ അക്സലിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച ശേഷമാണ് അക്സലിന്റെ മൃതദേഹം തിരിച്ചെടുത്തത്. അക്സലിന്റെ ശരീരത്തിൽനിന്നു മൂന്നു ബുള്ളറ്റുകൾ കണ്ടെടുത്തു.
സംഭവസ്ഥലത്തുവച്ചുതന്നെ അക്സൽ മരിച്ചിരുന്നെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. തുടർന്ന് സൈനിക ക്യാമ്പിലെത്തിച്ച ശേഷമാണ് ബഹുമതികളോടെ അക്സലിന്റെ ശരീരം മറവ് ചെയ്തത്. ഏറ്റുമുട്ടലിൽ പാക് സ്വദേശിയായ ഭീകരൻ കൊല്ലപ്പെട്ടു. രണ്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്. വെടിവെപ്പിൽ മൂന്നു സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.
Indian Army's dog Axel laid down his life in the line of duty in an anti-terrorist operation at Wanigam Bala in Baramulla, J&K. Om Shanti.
Axel was hit by 3 bullets by the hiding terrorists.
One terrorist Akhtar Hussain Bhat killed in an anti-terrorist operation. pic.twitter.com/0ZqUyDx9pZ
— Anshul Saxena (@AskAnshul) July 30, 2022
Discussion about this post