ന്യൂഡൽഹി: സൈക്കിൾ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽവീണ് ബിജെപി എംഎൽഎയായ ധീരേന്ദ്ര സിങ്ങിന് സാരമായി പരിക്ക്. കിഷോർപുർ ഗ്രാമത്തിന് സമീപം രാത്രി 7.30- ഓടെയാണ് അപകടം നടന്നത്.
പഞ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം : 19 പേര്‍ക്ക് പരിക്ക്
55- കാരനായ സിങ്ങിന്റെ കൈമുട്ടിന് സാരമായി പരിക്കേറ്റത്. എം.എൽ.എ. പതിവ് സൈക്കിൾ സവാരിക്കായി പോയതായിരുന്നു. ഈ സമയം, ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് അനുയായികൾ പറയുന്നു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിൾ വീഴുകയായിരുന്നു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയിൽ തുടരുമെന്നും അനുയായികൾ അറിയിച്ചു.
ഫിറ്റ്‌നസ് പ്രേമിയായ സിങ് ജെവാറിൽനിന്ന് രണ്ട് തവണയാണ് എംഎൽഎയായത്. ജെവാറിലെ ഗ്രീൻഫീൽഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ ചർച്ചകളിൽ പ്രധാനപങ്കുവഹിച്ചത് ഇദ്ദേഹമാണ്. എംഎൽഎ കുഴിയിലേയ്ക്ക് വീണതോടെ റോഡിന്റെ ശോചനീയാവസ്ഥയും ചർ്ചയായിട്ടുണ്ട്.