കൂച്ച് ബെഹാര്‍ : പഞ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ 10 തീര്‍ഥാടകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്‍വാര്‍ ശിവക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരാണ് മരിച്ചത്. വാനിലെ ഡിജെ സിസ്റ്റത്തില്‍ നിന്ന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.
West Bengal | 10 people died & others got injured when the vehicle in which they were traveling got electrocuted in Cooch Behar.Preliminary inquiry reveals that it might be due to wiring of the generator (DJ system) which was fitted at the rear of the vehicle: Mathabhanga Addl SP pic.twitter.com/m6xhU9DtaG
— ANI (@ANI) July 31, 2022
ഞായറാഴ്ച രാത്രി മെഖ്‌ലിഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ധര്‍മ പാലത്തില്‍ വെച്ചായിരുന്നു സംഭവം. ഡിജെ സിസ്റ്റത്തിന്റെ ജനറേറ്റര്‍ വയറിംഗ് തകരാറാണ് അപകടകാരണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 16 പേരെ ജയ്പാല്‍ഗുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
യാത്രികര്‍ സഞ്ചരിച്ചിരുന്ന പിക്ക് അപ് വാന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ സംഭവസ്ഥലത്തുണ്ട്.