ബംഗളൂരു: പ്രായപൂർത്തിയാകാത്തയാൾക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത സംഭവത്തിൽ ബന്ധുവിനെതിരെ കോടതി വിധി. വ്യവസായിയായ ചന്നപട്ടണ സ്വദേശിയായ 40കാരനായ അൻവർ ഖാനെ ഒരു ദിവസത്തെ തടവിനാണ് വിധിച്ചത്. 34,000 രൂപ പിഴയും വിധിച്ചു. ബൈക്കോടിച്ച 16-കാരൻ അപകടത്തിൽ മരിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലേർട്ട്! ജാഗ്രതാ നിർദേശം
2021 സെപ്റ്റംബർ 18-ന് ചന്നപട്ടണ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ഏതാനും ദിവസങ്ങൾക്കകം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
എന്നാൽ, റോഡരികിൽ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കൾ ചന്നപട്ടണ പോലീസിൽ പരാതി നൽകി. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായി. പോലീസ് അന്വേഷണത്തിൽ അടുത്ത ബന്ധുവായ അൻവർ ഖാനാണ് ബൈക്ക് കൊടുത്തതെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് ബന്ധുവിനെതിരെ കോടതി വിധി പ്രസ്താവിച്ചത്.