ചെന്നൈ: ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്. ബംഗളൂരു സ്വദേശിയായ രജനി സന്തോഷിനെയും ഭാര്യയെയുമാണ് താരം വീട്ടിലേക്ക് ക്ഷണിച്ചത്. ചെന്നൈയിലെ വീട്ടിലെത്തിയ ഇരുവരെയും രജനികാന്ത് അനുഗ്രഹിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
രജനികാന്തിന്റെ കടുത്ത ആരാധകനായ രജനി സന്തോഷ് കര്‍ണാടക രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ്. രജനി സന്തോഷിന്റെ വിവാഹത്തിന് താരത്തെ ക്ഷണിച്ചെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇരുവരെയും ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.
രജനികാന്ത് നായകനാകുന്ന ജയിലറാണ് വരാനിരിക്കുന്ന ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് നായിക.
Discussion about this post