ന്യൂഡല്‍ഹി : നീരജ് ഫൂഡ് പ്രോഡക്ട്സുമായി 17 വര്‍ഷം നീണ്ട പോരാട്ടത്തില്‍ കാഡ്ബറി ജെംസിന് അനുകൂല വിധി. ട്രേഡ് മാര്‍ക്കും ഡിസൈനുമടക്കം അതേപടി പകര്‍ത്തി പേരില്‍ നേരിയ വ്യത്യാസം വരുത്തി വില്പന നടത്തിയതിനാണ് കമ്പനി പരാതി നല്‍കിയത്. നീരജ് ഫൂഡ് നഷ്ടപരിഹാരമായി 16 ലക്ഷം രൂപ നല്കാന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
Everyone's childhood is associated with 'Gems': Delhi High Court grants ₹16 lakh damages to Cadbury for trademark infringement
report by @prashantjha996 https://t.co/F9Qu5K355t
— Bar & Bench (@barandbench) July 27, 2022
നിലവില്‍ മോണ്ടലെസ് ഇന്ത്യ ഫൂഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന കാഡ്ബറി ഇന്ത്യ ലിമിറ്റഡ് 2005ലാണ് നീരജ് ഫൂഡ്സിനെതിരെ കോടതിയെ സമീപിക്കുന്നത്. ജെയിംസ് ബോണ്ട് എന്ന പേരില്‍ നീരജ് പുതുതായി ഇറക്കിയ ചോക്കലേറ്റ് ജെംസിന്റെ അതേ കളര്‍ തീമും, ലേയൗട്ടും, ഡിസൈനുമടക്കം പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Also read : യുദ്ധത്തിനിടെ ഫോട്ടോഷൂട്ട് : സെലന്‍സ്കിയ്ക്കും ഭാര്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം
ഈ കേസിലാണ് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിധി വന്നിരിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ചോക്കലേറ്റ് പ്രോഡക്റ്റായ ജെംസ് എല്ലാവരുടെയും തന്നെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നായിരുന്നു വിധി പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് പ്രതിഭ എം.സിംഗിന്റെ പരാമര്‍ശം.
Discussion about this post