ഭോപ്പാൽ: ഒരു കൈയ്യിൽ കുടയും മറ്റേ കൈയിൽ പുസ്തകവും പിടിച്ച് നിലത്തിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്റെ ദുരവസ്ഥയാണ് ഇത്. വീഡിയോ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സ്കൂളെന്ന നിലയിൽ സോഷ്യൽ മീഡിയ പോസ്റ്റുകളെ നിരവധി പ്രതിപക്ഷ നേതാക്കളും കോൺഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.
मध्यप्रदेश में शिवराज सरकार में एक तरफ़ अत्याधुनिक सीएम राइज़ स्कूल के बड़े-बड़े दावे और दूसरी तरफ़ प्रदेश के सिवनी जिले के खैरीकला गाँव के प्राथमिक स्कूल में छत से टपक रहे पानी से बचने के लिए स्कूल के अंदर छाता लगा कर पड़ाई करने पर मजबूर छात्र…
यह है शिवराज सरकार की वास्तविकता pic.twitter.com/QApypA4QOm— Narendra Saluja (@NarendraSaluja) July 26, 2022
മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള സർക്കാർ സ്കൂളിന്റെ വീഡിയോ ആണ് വൻതോതിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ സ്കൂളുകളുടേയും അവസ്ഥ ഇതാണെന്നും ശിവരാജ് സർക്കാരിന്റെ യഥാർഥ അവസ്ഥ ഇതാണെന്നും കോൺഗ്രസ് ആരോപിച്ച് രംഗത്ത് വന്നു.
ഒരു കൈയിൽ കുടയും മറ്റേകൈയിൽ പുസ്തകവുമായി വിദ്യാർത്ഥികൾക്കൊപ്പം പൊട്ടിപ്പൊളിഞ്ഞ കെട്ടിടവും ജനാലയുമുള്ള ക്ലാസുകളിലേക്ക് ക്ഷുദ്രജീവികൾപോലും പലപ്പോഴും കയറി വരുന്നൂവെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
Discussion about this post