ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റിരിക്കുകയാണ്. അതേസമയം, രാഷ്ട്രപതിയുടെ പേര് ദ്രൗപദി എന്നല്ല, പിഠി എന്നായിരുന്നു ജനിച്ചപ്പോള്‍ ദ്രൗപദിക്കു വീട്ടുകാരിട്ട പേര്.
രാഷ്ട്രപതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്താള്‍ ഗോത്രത്തില്‍ പെണ്‍കുട്ടികള്‍ക്കു സാധാരണ നല്‍കാറുള്ള പേരുകളിലൊന്നാണിത്. പിന്നീട്, സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മറ്റൊരു ജില്ലയില്‍ നിന്നെത്തിയ അധ്യാപികയാണ് ദ്രൗപദി എന്ന് പേരു മാറ്റിയത്. ദ്രൗപദി എന്ന പേരിനെ പല രീതിയില്‍ ആളുകള്‍ അന്നൊക്കെ വിളിക്കുമായിരുന്നു ദ്രുപഠി, ദോര്‍പഠി എന്നൊക്കെ വിളിച്ചിരുന്നു.